അറിവിന്‍റെ ജനാധിപത്യവല്‍ക്കരണം എന്ന തത്വത്തിലൂന്നി, കേരളത്തിന്‍റെ വിദ്യാഭ്യാസ മേഖലയിലേക്ക് മൈക്രോസോഫ്റ്റിന്‍റെ കടന്നുകയറ്റത്തിനെതിരെ 2001-2006 കാലത്ത് ഐതിഹാസികമായ പോരാട്ടങ്ങള്‍ക്കാണ് വിഎസ് നേതൃത്വം നല്‍കിയത്.  വി എസിന്‍റെ നേതൃത്വത്തില്‍ 2006-11 കാലത്തെ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ രൂപം നല്‍കിയ ഐ ടി നയത്തിന്‍റെ ഭാഗമായാണ് സംസ്ഥാനത്ത് സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയത്.  ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനങ്ങളോട് ഐക്യപ്പെട്ടും അവരെ കേരളത്തിന്‍റെ ഐ ടി നയത്തിന്‍റെ ഭാഗമാക്കിയും വി എസ് മുന്‍കൈയെടുത്തു തുടങ്ങിയ വിവിധ പദ്ധതികള്‍ വിവര സാങ്കേതികവിദ്യ മേഖലയിലെ കുത്തകകള്‍ക്കെതിരായ രാഷ്ട്രീയ ബദലു കൂടിയായിരുന്നു.

ഓപ്പണ്‍സോഴ്സ് വിവരസാങ്കേതികവിദ്യയുടെ രാഷ്ട്രീയവും സാദ്ധ്യതകളും ഉള്‍ക്കൊണ്ടുകൊണ്ട് ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ഫ്രീ സോഫ്റ്റ്വെയര്‍ ആന്‍റ് കമ്പ്യൂട്ടിങ്ങ് ഫോര്‍ ഡവലപ്പ്മെന്‍റ് പോലെയുള്ള നിരവധി സംരംഭങ്ങള്‍ പ്രസ്തുത ഐ ടി നയത്തിന്‍റെ ഭാഗമായി ആരംഭിച്ചു. അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന  സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രസ്ഥാനങ്ങളുമായി കൈകോര്‍ത്ത് ഐ ടി മേഖലയില്‍ പിടിമുറുക്കിയ കുത്തകകള്‍ക്കെതിരായ പോരാട്ടത്തിനുള്ള മികച്ചൊരു വേദി എന്ന നിലയില്‍ ഈ സംരംഭങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സ്വതന്ത്ര സോഫ്റ്റ് വെയറുകള്‍ കേരളത്തിലെ ഇ ഗവേണന്‍സ് വിദ്യാഭ്യാസ മേഖലകളില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടു തുടങ്ങി.  വി എസ് സര്‍ക്കാരിനു കീഴില്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ സോഫ്റ്റ് വെയര്‍ വകുപ്പായി മാറുകയുണ്ടായി. വി എസിന്‍റെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ നയങ്ങളുടെ പ്രോത്സാഹനം സംസ്ഥാനം വിപ്ലവകരമായൊരു മാറ്റത്തിലേക്കു ചുവടുവയ്ക്കുകയും സെക്രട്ടറിയേറ്റ് അടക്കമുള്ള സര്‍ക്കാര്‍ കാര്യാലയങ്ങളും ഐ ടി @ സ്ക്കൂള്‍ വഴി പൊതുവിദ്യാലയങ്ങളും സ്വതന്ത്ര സോഫ്റ്റ് വെയറുകളുടെ  വിജയകരമായ പരീക്ഷണത്തിന് വേദിയായിത്തീര്‍ന്നു. സ്വതന്ത്ര സോഫ്റ്റ് വെയര്‍-ഓപ്പണ്‍ സോഴ്സ് ആശയങ്ങളുടെ അമരക്കാരന്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ വി എസിന്‍റെ നയങ്ങളെയും കേരളത്തിന്‍റെ ഈ ഐ ടി വിപ്ലവത്തെയും ഏറെ ശ്ലാഖിക്കുകയും നിരവധി തവണ കേരളം സന്ദര്‍ശിക്കുകയും ഉണ്ടായി.

അറിവിന്‍റെ ജനാധിപത്യവല്‍ക്കരണം എന്ന് തത്വത്തിലൂന്നി വി എസിന്‍റെ നേതൃത്വത്തില്‍ 2006-11 കാലത്തെ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ രൂപം നല്‍കിയ ഐ ടി നയത്തിന്‍റെ ഭാഗമായാണ് സംസ്ഥാനത്ത് സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയത്.  ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനങ്ങളോട് ഐക്യപ്പെട്ടും അവരെ കേരളത്തിന്‍റെ ഐ ടി നയത്തിന്‍റെ ഭാഗമാക്കിയും വി എസ് മുന്‍കൈയെടുത്തു തുടങ്ങിയ വിവിധ പദ്ധതികള്‍ വിവര സാങ്കേതികവിദ്യ മേഖലയിലെ കുത്തകകള്‍ക്കെതിരായ രാഷ്ട്രീയ ബദലു കൂടിയായിരുന്നു.