കേരള സംസ്ഥാന രൂപീകരണത്തിന് ശേഷമുള്ള നാലാമത് ഭരണപരിഷ്കാര കമ്മീഷന്‍റെ ചെയര്‍മാനായി വി എസ് 2016 ഓഗസ്റ്റ് 18 ന് ചുമതലയേറ്റു.  ആരോഗ്യപരമായ കാരണങ്ങളാൽ 2021 ജനുവരി 31ന്  വി.എസ്സ് ചെയർമാൻ സ്ഥാനം രാജിവച്ചൊഴിഞ്ഞു.  അദ്ദേഹത്തോടൊപ്പം മുന്‍ ചീഫ് സെക്രട്ടറിമാരായ സി പി നായര്‍, നീലാഗംഗാധരന്‍ എന്നിവരായിരുന്നു  കമ്മീഷനിലെ മറ്റ് അംഗങ്ങൾ.  സര്‍ക്കാര്‍ സേവനങ്ങളും ഭരണസംവിധാനങ്ങളും ക്ഷേമപദ്ധതികളും ഏറ്റവും താഴേത്തട്ടിലുള്ള ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പരിഷ്ക്കാരങ്ങളും, നിര്‍ദ്ദേശങ്ങളുമാണ് ഭരണപരിഷ്കാര കമ്മീഷന്‍ മുന്നോട്ടു വെച്ചത്.  ജനകീയ ചര്‍ച്ചകളിലൂടെ പഠനവിഷയങ്ങള്‍ തീരുമാനിക്കുകയും, വ്യക്തമായ മാര്‍ഗരേഖകളുടെ അടിസ്ഥാനത്തില്‍ അവ ഓരോന്നായി പഠനവിധേയമാക്കുകയും ചെയ്യാനാണ് കമ്മീഷന്‍ ശ്രമിച്ചത്. 

മുന്‍ കമ്മീഷനുകള്‍ കാലാവധി പൂര്‍ത്തിയാക്കുന്നതോടെ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു, പതിവ്.  സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളുടെ പ്രയോഗവല്‍ക്കരണത്തില്‍ ഇടപെടാനോ, നിര്‍ദ്ദേശങ്ങള്‍ നല്‍കാനോ മുന്‍ കമ്മീഷനുകളുടെ അന്തിമ റിപ്പോര്‍ട്ടിന് കഴിയുമായിരുന്നില്ല.  ഇക്കാര്യങ്ങളും കമ്മീഷന്‍ പഠനം നടത്തി കണ്ടെത്തിയതാണ്.  സമർപ്പിച്ച  റിപ്പോര്‍ട്ടുകള്‍ക്കു പുറമേ, മുന്‍ കമ്മീഷന്‍റെ റിപ്പോര്‍ട്ടുകള്‍ ഏതളവോളം സര്‍ക്കാരുകള്‍ നടപ്പാക്കി എന്നതിന്‍റെ പഠനറിപ്പോര്‍ട്ടും ഈ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.  ഈ രീതിക്ക് പകരം, പഠനം നടത്തുന്ന മേഖലകളില്‍ ഓരോന്നിലും തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ അതത് സമയത്തുതന്നെ സര്‍ക്കാരിന് സമര്‍പ്പിക്കുകയും, ആ റിപ്പോര്‍ട്ട് പരിഗണിച്ച് ഇംപ്ലിമെന്‍റേഷന്‍ ഘട്ടത്തില്‍ മോണിറ്റര്‍ ചെയ്യുകയും ചെയ്യണമെന്നായിരുന്നു, കമ്മീഷന്‍റെ ആദ്യ യോഗത്തില്‍ത്തന്നെ തീരുമാനിച്ചത്.

ഇതിനകം ഭരണപരിഷ്കാര കമ്മീഷന്‍ പതിനൊന്ന് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു. സെക്രട്ടറിയേറ്റ് പരിഷ്കരണം, ധനം-ആസൂത്രണം എന്നീ റിപ്പോര്‍ട്ടുകള്‍ അച്ചടിയിലാണ്. ഇവയും ഏതാനും ദിവസങ്ങള്‍ക്കുളളില്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. ഇതോടെ, കമ്മീഷനോട് നിര്‍ദ്ദേശിച്ചിരുന്ന എല്ലാ വിഷയങ്ങളെ സംബന്ധിച്ചും, പഠന-ശുപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കപ്പെടും. സംസ്ഥാന വിജിലന്‍സിന്‍റെ പരിഷ്കരണം, സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തനശേഷി വികസനം, ദുര്‍ബല ജനവിഭാഗത്തിന്‍റെ ക്ഷേമനിയമങ്ങളുടെ നിര്‍വ്വഹണരംഗത്തെ പ്രശ്നങ്ങളും പരിഹാരവും, സംസ്ഥാന സിവില്‍ സര്‍വ്വീസിലെ ഉദ്യോഗസ്ഥപരിഷ്കരണം, ജനകേന്ദ്രീകൃത സേവനങ്ങളിലെ പ്രശ്നങ്ങളും പരിഹാരങ്ങളും, ക്ഷേമനിയമങ്ങള്‍ നടപ്പാക്കുന്നതിലെ പ്രശ്നങ്ങളും പരിഹാരങ്ങളും, അടിസ്ഥാനസൗകര്യങ്ങളുടെ വികസനവും പരിപാലനവും, സുസ്ഥിര വികസനം-ധനപരമായ പ്രശ്നങ്ങള്‍, ഓംബുഡ്സ്മാന്‍ സ്ഥാപനങ്ങളും പരാതിപരിഹാരവും, ഇ-ഗവേണന്‍സ് എന്നിവയാണ് സമര്‍പ്പിക്കപ്പെട്ടത്. സിംപോസിയങ്ങള്‍, ബന്ധപ്പെട്ട രംഗത്തെ പ്രമുഖരമായുള്ള ചര്‍ച്ചകള്‍, സംസ്ഥാന വ്യാപകമായി നടത്തിയ പബ്ലിക് ഹിയറിംഗുകള്‍ തുടങ്ങിയ വിശദമായ പഠനങ്ങളിലൂടെയാണ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിട്ടുള്ളത്. സംസ്ഥാന സിവില്‍ സര്‍വീസ് കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിനും സര്‍ക്കാരില്‍ നിന്നുള്ള സേവനപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ വിവിധ റിപ്പോര്‍ട്ടുകളില്‍ മൂര്‍ത്തമായി നല്‍കിയിട്ടു??? ്. സംസ്ഥാനത്താകെയുള്ള ക്ഷേമനിധി കളുടെ പ്രവര്‍ത്തനങ്ങളും പോരായ്മകളും അവയുടെ പരിഹാരവും കമ്മീഷന്‍റെ റിപ്പോര്‍ട്ടുകളില്‍ സമഗ്രമായി പ്രതിപാദിച്ചിട്ടു്. സിവില്‍ സര്‍വീസിന്‍റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ അനന്യമായ ശുപാര്‍ശകളും റിപ്പോര്‍ട്ടുകളിലു്.

നിലവിലുള്ള വിജിലന്‍സ് സംവിധാനത്തിനു പകരം വിജിലന്‍സ് കമ്മീഷന്‍ രൂപീകരിക്കണം എന്നതാണ് പ്രഥമ റിപ്പോര്‍ട്ടിലെ ശുപാര്‍ശ. സിവില്‍ സര്‍വീസിന്‍റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന്, സര്‍വീസില്‍ പ്രവേശിക്കുമ്പോള്‍ തന്നെ പരിശീലനം വ്യവസ്ഥാപിതമാക്കണമെന്ന് രാമത്തെ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ശിശുക്ഷേമസമിതി, ജുവനൈല്‍ ബോര്‍ഡ് എന്നിവയുടെ ഭരണസമിതികള്‍ മൂന്ന ് വര്‍ഷത്തിലൊരിക്കല്‍ പുന:സംഘടിപ്പിക്കണമെന്ന് മൂന്നാം റിപ്പോര്‍ട്ടില്‍ അടിവരയിടുന്നു. പോക്സോ കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കേസ് എടുക്കുന്നതിനു മുമ്പായി ഇരയെ നിര്‍ബന്ധമായും ക് മൊഴിയെടുത്തിരിക്കണം. ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ്, ശിശുക്ഷേമസമിതി, നിര്‍ഭയ ഹോംസ്, നിര്‍ഭയ സമിതി തുടങ്ങിയവയുടെ പ്രവര്‍ത്തനം വിശദമായി കാലാകാലങ്ങളില്‍ അവലോകനം ചെയ്തിരിക്കണം. ഗാര്‍ഹിക സ്ത്രീപീഡനകേസുകള്‍ വേഗം തീര്‍പ്പാക്കാന്‍ പ്രത്യേക കോടതി സ്ഥാപിക്കണം. എല്ലാ പൊലീസ് സ്റ്റേഷനുകളുടെയും പരിധിയിലുള്ള മുതിര്‍ന്ന പൗരډാരുടെ പട്ടിക അതതു സ്റ്റേഷനുകളില്‍ തയ്യാറാക്കണം. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് 2016-ലെ നിയമം നിര്‍ദ്ദേശിക്കുന്ന സംസ്ഥാന ഉപദേശക സമിതി അടിയന്തിരമായി രൂപീകരിക്കണം സര്‍ക്കാര്‍ ഓഫീസില്‍ എന്നിവ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. ഒരു ജീവനക്കാരന്‍റെ അഭാവത്തില്‍ ആ വിഭാഗത്തില്‍ നിന്ന് ലഭിക്കേ??? സേവനം നിഷേധിക്കരുത്. പകരം സംവിധാനം ഏര്‍പ്പെടുത്തിയിരിക്കണ ഉദ്യോഗസ്ഥ പരിഷ്കരണ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. ഹാജറില്‍ കൃത്യത ഉറപ്പാക്കുന്നതിന് ബയോമെട്രിക് സംവിധാനം എല്ലാ ഓഫീസുകളിലും സജ്ജമാക്കണം. പ്രവര്‍ത്തി സമയത്ത് ജീവനക്കാരുടെ മൂവ്മെന്‍റ് രജിസ്റ്റര്‍ നിലവില്‍ കൊണ്ടുവരണം. സര്‍ക്കാര്‍ ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ സംബന്ധിച്ച് സ്പെഷ്യല്‍ റൂള്‍സിന്‍റെ ഭേദഗതി പരമാവധി രുകൊല്ലത്തിനുള്ളില്‍ നിര്‍വ്വഹിച്ചിരിക്കണമെന്ന് ഉദ്യോഗസ്ഥ പരിഷ്കരണം സംബന്ധിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യുന്ന ആധുനികസംവിധാനമായ സ്പാര്‍ക്ക് ജീവനക്കാരുടെ മാനവവിഭവശേഷി ഉള്‍പ്പെടെ പേ റൂള്‍ പാക്കേജ് ആയി വികസിപ്പിക്കണം. യാത്രാചെലവ് കുറയ്ക്കുന്നതിനായി വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം വ്യാപകമാക്കണം. ജീവനകാര്‍ക്ക് വാര്‍ഷിക ആരോഗ്യപരിശോധന കര്‍ശനമാക്കണം-റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. ജനകേന്ദ്രീകൃത സേവനം സംബന്ധിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകളില്‍ പ്രധാനം ഇവയാണ്; സര്‍ക്കാര്‍ ആഫീസുകളില്‍ ഏകീകൃത സര്‍ട്ടിഫിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തണം. അപേക്ഷകര്‍ സ്വയം സാക്ഷ്യപ്പെടുത്തുന്ന സംവിധാനം ഉാകണം. അപേക്ഷകളുടെ കൈപ്പറ്റ് രസീതില്‍ എന്നത്തേക്ക് തീര്‍പ്പ് ഉായിരിക്കും എന്ന് രേഖപ്പെടുത്തിയിരിക്കും. ڇഭൂധാര്‍ കാര്‍ഡ്ڈ സംവിധാനം കേരളത്തിലും നടപ്പാക്കണം

ആറാമത്തെ റിപ്പോര്‍ട്ടില്‍ മത്സ്യത്തൊഴിലാളി സമൂഹത്തിന്‍റെ ജീവത്തായ ആവശ്യങ്ങള്‍ എടുത്തു പറയുന്നു. മത്സ്യബന്ധന-വ്യവസായ രംഗങ്ങളിലെ മുഴുവന്‍ തൊഴിലാളികളെയും ഉള്‍ക്കൊള്ളാന്‍ കഴിയത്തക്കവിധം, 1985 ലെ മത്സ്യത്തൊഴിലാളി ക്ഷേമനിധി നിയമം ഭേദഗതി ചെയ്യണം. മത്സ്യത്തൊഴിലാളികളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് ഉയര്‍ത്താന്‍ പ്രാപ്തമായ ക്ഷേമപദ്ധതികള്‍ അടിയന്തിരമായി നടപ്പാക്കണം. പ്രകൃതിക്ഷോഭം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം കൂടുതല്‍ ഫലപ്രദമാക്കണം. ആദിവാസി ഗോത്രവിഭാഗങ്ങളുടെ ക്ഷേമത്തിന് 2006 ലെ വനാവകാശ നിയമം അടിയന്തിരമായി നടപ്പാക്കണമെന്നത് ഈ റിപ്പോര്‍ട്ടിലെ മറ്റൊരു ശുപാര്‍ശയാണ്. ടെറുകളുടെ സുതാര്യത ഉറപ്പാക്കാന്‍ തമിഴ്നാടിന്‍റെ മാതൃകയില്‍ നിയമം കൊുവരണമെന്ന് ഏഴാം റിപ്പോര്‍ട്ടില്‍ ശക്തമായി ശുപാര്‍ശ ചെയ്യുന്നു. നിലവിലുള്ള സര്‍ക്കാര്‍ ആസ്തികള്‍ നന്നാക്കി സംരക്ഷിക്കണതായിരിക്കണം മുന്‍ഗണന നല്‍കേത്, പുതിയത് നിര്‍മ്മിക്കുന്നതിനല്ല. അടിസ്ഥാന സൗകര്യവികസനത്തിന് അടിയന്തിരമായി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കണം. അപൂര്‍ണ്ണവും ഉപേക്ഷിക്കപ്പെട്ടതുമായ പദ്ധതികള്‍ തിരിച്ചറിയുന്നതിന് ടാസ്ക് ഫോഴ്സ് നിയമിക്കണമെന്ന് ശൂപാര്‍ശ ചെയ്തു. കൃഷിഭവന്‍റെ നവീകരണം, കൃഷിക്കാരുടെ ഡേറ്റാബാങ്ക്, നീര്‍ത്തടാധിഷ്ഠിത വികസനപദ്ധതികള്‍, തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തരിശുനിലങ്ങളുടെ കൃഷിവിപുലീകരണം, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരുടെ സേവനം മാലിന്യസംസ്കരണ പ്രവര്‍ത്തനത്തില്‍ ഫലപ്രദമാക്കല്‍ മാലിന്യസംസ്കരണത്തില്‍ ശുചിത്വമിഷനെ മുഖ്യചുമതലക്കാരാക്കണം. തുടങ്ങി സമഗ്രനിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. അര്‍ദ്ധ ജുഡീഷ്യല്‍ അധികാരത്തോടൂകൂടി സംസ്ഥാന ഓഡിറ്റ് കമ്മീഷന്‍ രൂപീകരിക്കണമെന്ന് 9-ാം റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ ഇ ഗവേണന്‍സ് സംവിധാനത്തിലാക്കണമെന്നും ഇതു സംബന്ധിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. നാനാമേഖലയിലെ സമസ്യകള്‍ പരിശോധിച്ച കമ്മീഷന്‍ നിര്‍ദ്ദേശിക്കപ്പെട്ട 13 റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി സമര്‍പ്പിച്ചു കഴിഞ്ഞു.